ഏകദിന ക്യാമ്പ്  ഉദ്ഘാടനം ചെയ്തു

Tuesday 27 May 2025 12:54 AM IST
ജവഹർ ബാൽ മഞ്ച് ഫറോക്ക് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ്

​ കടലുണ്ടി: കാൽവരി ഹിൽസ് സെൻ്റ് പോൾസ് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ഫറോക്ക് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് - ​ കിളിക്കൂട്ടം ചാണ്ടി ഉമ്മൻ എം.എൽ.എ​ ​ ഉദ്ഘാടനം ചെയ്തു.​ ജവഹർ ബാൽ മഞ്ച് ഫറോക്ക് ബ്ലോക്ക് ചീഫ് കോ- ഓർഡിനേറ്റർ തുളസി ശങ്കർ അദ്ധ്യക്ഷത വഹിച്ചു.​ കെ.സുരേഷ്, കെ.തസ്വീർ ഹസ്സൻ, ഷാജി പറശ്ശേരി, അഖിൽ അമ്പാളിപ്പറമ്പിൽ, സി.എം സതീദേവി, കെ. സജ്ന, ശാരിക സദാനന്ദൻ, വൈഷ്ണവ്.എം.കെ, സജിത്ത് പച്ചാട്ട്, ഫായിസ് മണ്ണൂർ, ഷൈജു. സി.പി, ഭാഗ്യനാഥ് മണ്ണൂർ പ്രസംഗിച്ചു. നവാസ് കുരിയാട്, ജിജിത്ത് പൈങ്ങോട്ടുപുറം, ടി.പി. ഗോപാലകൃഷ്ണൻ ക്ലാസെടുത്തു.