വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
Tuesday 27 May 2025 12:59 AM IST
ബേപ്പൂർ: തമ്പി റോഡിൽ കദംബം റെസിഡൻസ് അസോസിയേഷൻ ഏട്ടാമത്തെ വാർഷികാഘോഷം ബേപ്പൂർ പ്രസ് ഫോറം ചെയർമാൻ ഡോ. എം.പി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയരാജൻ. ടി. സ്വാഗതം ആശംസിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു. പുതിയ കമ്മിറ്റിയിലേക്ക് എൻ. സത്യനാഥൻ, പി. കേശവൻ എന്നിവരെ രക്ഷാധികരികളായും പി. രവീന്ദ്രൻ, പ്രസിഡന്റ്, തിലോത്തമ മോഹൻദാസ് വൈസ് പ്രസിഡന്റ്, ടി. ജയരാജൻ സെക്രട്ടറി മഞ്ജുഷ ജോ. സെക്രട്ടറി സുഭാഷ് ചന്ദ്രൻ ഖജാൻജി, എന്നിവർ ഉൾപ്പെടുന്ന 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.