ശിൽപശാല സംഘടിപ്പിച്ചു
Tuesday 27 May 2025 12:31 AM IST
പത്തനംതിട്ട : ജൈവവൈവിദ്ധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെയും ജില്ലാ ജൈവവൈവിദ്ധ്യ കോർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ആർ.അനിൽകുമാർ, ബി.രാഹുൽ, അരുൺ സി. രാജൻ, ഡോ. സിന്ധു ജോൺസ്, ഡോ.ബിനോയി ടി.തോമസ്, ഡോ.അജ്ഞു വി.ജലജ് , ഡോ.വി.പി.തോമസ്, ഡോ.ആർ.അഭിലാഷ് എന്നിവർ ക്ലാസുകൾ നയിച്ചു.