അദ്ധ്യാപക സെമിനാർ
Tuesday 27 May 2025 12:43 AM IST
കൈപ്പട്ടൂർ: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഓമല്ലൂർ ഡിസ്ട്രിക്ട് അദ്ധ്യാപക സെമിനാർ കൈപ്പട്ടൂർ മോർ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയിൽ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജിജു വി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബേസിൽ റബാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കേന്ദ്ര കമ്മറ്റിയംഗം റോയ്‌സ് മാത്യൂ മഞ്ഞിനിക്കര,ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ജോളി ചെറിയാൻ,സെക്രട്ടറി ആശാപോൾ, ജോസ് മാത്യൂ, ഷാജി മാത്യു, ആനി വറുഗീസ്, കെ.ജെ കുഞ്ഞുമോൻ, ലില്ലിക്കുട്ടി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.