തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം
Tuesday 27 May 2025 12:46 AM IST
പത്തനംതിട്ട : ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.