ഡോ. സറഫിന് സ്പോർട്സ് മാനേജ്മെന്റ് അവാർഡ്
തിരുവനന്തപുരം : കായിക രംഗത്തെ സംഭാവനകൾ പ്രമാണിച്ച് സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂപ്പർ സ്റ്റാർ അവാർഡ് ഡോ.സറഫ് .എ. കൽപ്പാളയത്ന്തിന് ലഭിച്ചു. എറണാകുളത്തുള്ള കേരള മാനേജ്മെന്റ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ ഡോ. നിർമല ലില്ലി, ഡോ, ഇന്ദുലേഖ ആർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.
സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണറായ ഡോ.സറഫ് ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് സ്പോർട്സ് ഫോർ ഓളിന്റേയും ഗോബൽ സിലംബത്തിന്റേയും പ്രസിഡന്റാണ്. 12-ാം വയസിൽ റോളർ സ്കേറ്റിംഗിലൂടെ കായിക രംഗത്തെത്തിയ ഇദ്ദേഹം മുൻ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യനും സൈക്ളിംഗിലെ ദേശീയ മെഡൽ ജേതാവുമാണ്. 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായിരുന്നു . സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽകമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെ സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004-ഇൽ ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ലിംഗ് ചാംപ്യൻഷിപ് ഇന്റെ കമ്മിഷണറായിരുന്നു. 2019ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കോർഡിനേറ്ററായിരുന്നു. നെതർലാൻഡ്സ്,സോൾ, ടോക്യോ, ബുസാൻ, ഡസൽഡോർഫ് എന്നിവിടങ്ങളിൽ നടന്ന ആഗോള കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.