റിലയൻസ് ജനറൽ ഇൻഷ്വറൻസിന് 315 കോടി രൂപ അറ്റാദായം

Tuesday 27 May 2025 12:03 AM IST

കൊച്ചി: റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12.5 ശതമാനം വാർഷിക വളർച്ചയോടെ 315 കോടി രൂപയിലെത്തി. കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം 7.4 ശതമാനം ഉയർന്ന് 12,548 കോടി രൂപയിലെത്തി. ജനറൽ ഇൻഷ്വറൻസ് വ്യവസായ മേഖലയിൽവളർച്ച 5.2 ശതമാനം മാത്രമായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി 10.2 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.