വി.കെ.സി ഗ്ലോബൽ കോൺഫ്ലുവൻസിൽ ചരിത്ര പങ്കാളിത്തം
കൊച്ചി: വി.കെ.സി ഗ്ലോബൽ മലേഷ്യയിൽ സംഘടിപ്പിച്ച കോൺഫ്ലുവൻസിൽ റെക്കാഡ് പങ്കാളിത്തം. ഡീലർമാരെ ആദരിക്കുന്നതിനും അവരുടെ സംഭാവനകൾക്ക് നന്ദി പറയുന്നതിനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലോകത്തിലെ ആദ്യത്തെ 100 ശതമാനം സുസ്ഥിരത ഉറപ്പാക്കുന്ന ഫുട്‌വെയർ ബ്രാൻഡായ ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഇന്ത്യാസ് വി.കെ.സി എന്ന ബ്രാൻഡിന്റെ പ്രതിബദ്ധതയും ശക്തമായ പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അഞ്ച് ദിവസം നീണ്ടുനിന്ന ഈ പരിപാടി.
ഇന്ത്യാസ് വി.കെ.സി പ്രതിനിധീകരിക്കുന്ന ലക്ഷ്യബോധം, പങ്കാളിത്തം, പുരോഗതി എന്നീ മൂല്യങ്ങളുടെ ആഘോഷമാണിതെന്ന് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ വി. കെ. സി. മമ്മദ് കോയ പറഞ്ഞു. നൂതന ആശയം ആഗോള തലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യാസ് വി.കെ.സി മാനേജിംഗ് ഡയറക്ടറും ലോകത്തിലെ ആദ്യത്തെ 100 ശതമാനം സുസ്ഥിരതയുള്ള ഫുട്‌വെയറിന്റെ ഡിസൈനറുമായ വി.കെ.സി റസാക്ക് പറഞ്ഞു.
ലോകത്ത് ഒരു വർഷം നിർമ്മിക്കുന്ന 2.3 കോടി ചെരുപ്പുകളിൽ 90 ശതമാനവും ഉപയോഗശേഷം മാലിന്യകുപ്പകളിൽ ഉപേക്ഷിക്കുകയാണ്. ഉപയോഗ ശേഷം ചെരുപ്പ് ഉപഭോക്താക്കൾക്ക് തിരിച്ചുനൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോം ആദ്യമായി ഒരുക്കിയത് വി.കെ.സി റസാക്കാണ്.