പൈപ്പിലെ ഞണ്ട് ; വരവ് ലക്ഷങ്ങൾ
കൊച്ചി: അരുൺദാസും ഭാര്യ അശ്വതിയും പി.വി.സി പൈപ്പിലും ബക്കറ്റിലും പച്ചക്കാലൻ ഞണ്ട് കൃഷി ചെയ്ത് മാസം നേടുന്നത് ലക്ഷങ്ങൾ.കുഫോസിൽ ഫിഷറീസ് സയൻസ് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സഹപാഠികളായിരുന്നു അരൂക്കുറ്റി സ്വദേശി അരുൺദാസും പയ്യന്നൂർ സ്വദേശി അശ്വതിയും. സ്വയം വികസിപ്പിച്ച കൃഷി രീതി ജീവിത മാർഗമാക്കുകയായിരുന്നു. എറണാകുളം പനങ്ങാട്, കണ്ണൂർ, മഹാരാഷ്ട്ര രത്നഗിരി എന്നിവിടങ്ങളിൽ ഫാമുകളുണ്ട്. കായലിൽ കൂടൊരുക്കി പച്ചക്കാലൻ ഞണ്ടുകളെ രണ്ടുവർഷം മുൻപ് വളർത്തി. ആദ്യം വിജയകരമായിരുന്നു. പക്ഷേ, കാലാവസ്ഥാമാറ്റം മൂലം വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞത് വളർച്ചയെ ബാധിച്ചു. കല്ലുമ്മക്കായ ഭക്ഷിക്കുന്ന ഞണ്ടുകൾ ചാവുകയും ചെയ്തു. അങ്ങനെയാണ് ബക്കറ്റിലും പൈപ്പിലും കൃഷി പരീക്ഷണം നടത്തിയത്. കാഷ്ഠവും ഭക്ഷണാവശിഷ്ടവും ഉൾപ്പെടെ മാലിന്യങ്ങൾ ഫിൽട്രേഷനിലൂടെ നീക്കുന്നു. റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം ആയതിനാൽ വെള്ളം കുറച്ചുമതി. ശുദ്ധജലത്തിൽ ഉപ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ചേർത്ത് അതിനെ കായൽജലമാക്കും. 50 ലിറ്ററിന്റെ ബക്കറ്റിൽ 10 ലിറ്റർ വെള്ളം നിറച്ച് ഞണ്ടിനെ നിക്ഷേപിക്കും. 5 ലിറ്റർ വെള്ളം ദിവസവും മാറ്റും. 8-10 ഇഞ്ച് വ്യാസവും 5 മീറ്റർ നീളവുമുള്ള പൈപ്പ് 10 അറകളായി തിരിച്ച് ഒരോ ഞണ്ടുകളെ നിക്ഷേപിക്കുന്നു. ഒരെണ്ണത്തിന് 45 സെന്റീമീറ്റർ സ്ഥലം മതി.
കിലോയ്ക്ക് 3200 വരെ n 500 ഗ്രാം മുതലുള്ള ഞണ്ടുകളെ മത്സ്യത്തൊഴിലാളികൾ നിന്ന് വാങ്ങിയാണ് വളർത്തൽ. തീറ്റയായി ചെറുമത്സ്യങ്ങൾ കഷണങ്ങളാക്കി നൽകും. 30-45 ദിവസംകൊണ്ട് ഒരു കിലോയിലേറെ തൂക്കംവയ്ക്കും n പനങ്ങാട്ടെ ഫാമിൽ മാസം 100 കിലോ വിളവെടുക്കും. മുന്തിയ ഇനമായ പച്ചക്കാലന് കിലോയ്ക്ക് 3200 വരെയാണ് വില. തോടുപൊഴിച്ചതിന് കിലോ 5000 രൂപ. മാസം രണ്ടു ലക്ഷത്തിൽ കുറയാതെ വിറ്റുവരവ് ഇവിടെ മാത്രമുണ്ട്