പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്തയും കൂട്ടി

Tuesday 27 May 2025 12:00 AM IST

തിരുവനന്തപുരം:ശമ്പളം കുത്തനെ ഉയർത്തിയതിന് പിന്നാലെ, പി.എസ്.സി.ചെയർമാന്റേയും അംഗങ്ങളുടേയും ക്ഷാമബത്തയും ഉയർത്തി. ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായാണ് വർദ്ധിപ്പിച്ചത്.ഇതോടെ പി.എസ്.സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി. ചെയർമാന്റെ അടിസ്ഥാന ശമ്പളം 2,24,100 രൂപയാണ്.അതിന്റെ 55ശതമാനം ക്ഷാമബത്തയായി ലഭിക്കും.പി.എസ്.സി അംഗങ്ങളുടെ ക്ഷാമബത്ത 1,20,500രൂപയായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2,19,090 രൂപയാണ്.

അടിസ്ഥാന ശമ്പളം,ക്ഷാമബത്ത എന്നിവയ്ക്ക് പുറമെ എച്ച്.ആർ.എ,കൺവേയൻസ് അലവൻസ് എന്നീ ആനുകൂല്യങ്ങളും പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ലഭിക്കും.ക്ഷാമബത്ത ഉയർന്നതോടെ ചെയർമാന്റെ ശമ്പളം 4.10ലക്ഷവും അംഗങ്ങളുടേത് 4 ലക്ഷവുമായി വർദ്ധിക്കും.

ക്ഷാമബത്ത വർധനവിന് 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ട്.കുടിശിക പണമായി ലഭിക്കും. 5 മാസത്തെ കുടിശികയാണ് ലഭിക്കുക. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതോടെ വർഷത്തിൽ രണ്ട് തവണ ഇവരുടെ ശമ്പളത്തിൽ വർധനവുണ്ടാകും. ഒരു വർഷം രണ്ട് തവണയാണ് കേന്ദ്രത്തിൽ ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്.

ചെയർമാനും 19 അംഗങ്ങളും ഉൾപ്പെടെ 20 പേരാണ് നിലവിൽ പി.എസ്.സിയിലുള്ളത്.

ഒരംഗത്തിന്റെ ഒഴിവുണ്ട്. . 2025 ഫെബ്രുവരി 24 നാണ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടേയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ചത്. വിവാദമായതിനെ തുടർന്ന് ശമ്പള വർദ്ധനക്ക് 2025 ജനുവരി 1 മുതലാണ് പ്രാബല്യം നൽകിയത്.

ആ​റ്‌​ ​ത​സ്തി​ക​ക​ളിൽസാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(​ഹി​ന്ദു​നാ​ടാ​ർ,​ ​എ​സ്.​ഐ.​യു.​സി.​നാ​ടാ​ർ,​ ​ധീ​വ​ര​ ​എ​ൽ.​സി.​/​എ.​ഐ,​ ​ഒ.​ബി.​സി.,​ ​എ​സ്.​സി.​സി.​സി.,​ ​മു​സ്ലീം,​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 174​/2024,​ 175​/2024,​ 694​-699​/2024,​ 089​/2024​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 520​/2024​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ,​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ്ഗം,​ ​മു​സ്ലീം,​ ​എ​ൽ.​സി.​/​എ.​ഐ.,​ ​ഒ.​ബി.​സി.,​ ​വി​ശ്വ​ക​ർ​മ്മ,​ ​എ​സ്.​ഐ.​യു.​സി.​നാ​ടാ​ർ,​ ​എ​സ്.​സി.​സി.​സി.,​ ​ധീ​വ​ര,​ ​ഹി​ന്ദു​നാ​ടാ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 682​-693​/2024,​ 336​/2024,​ 048​/2024​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സി​ൽ​ ​ആ​ക്സി​ല​റി​ ​ന​ഴ്സ് ​മി​ഡ്‌​വൈ​ഫ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 013​/2024​),​ ​സ്റ്റേ​റ്റ് ​ഫാ​മിം​ഗ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 011​/2024​),​ ​തൃ​ശൂ​ർ​ ​ജി​ല്ല​യി​ൽ​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​വി​ല്ലേ​ജ് ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ് ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 049​/2024​).

ചു​രു​ക്ക​പ​ട്ടിക വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ൽ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 611​/2024​)​ത​സ്തി​ക​യി​ലേ​ക്ക് ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.