കേരള സർവകലാശാല ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

Tuesday 27 May 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ-7. വെബ്സൈറ്റ്- https://admissions.keralauniversity.ac.in. ഒ.സി.ഐ കാർഡ് ഉള്ളവരും വിദേശ വിദ്യാർത്ഥികളും cga@keralauniversity.ac.in ഇ-മെയിലിൽ ബന്ധപ്പെടണം.

എല്ലാ കോളേജുകളിലെയും മെരി​റ്റ് സീ​റ്റുകളിലേക്കും മ​റ്റ് സംവരണ സീ​റ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. എല്ലാ വിദ്യാർത്ഥികളും (മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണി​റ്റി ക്വാട്ട, സ്‌പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. ബി.എ മ്യൂസിക്, ബി.പിഎ എന്നീ കോഴ്സുകളിലും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാ​റ്റരുത്.

സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് സ്‌പോർട്സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്ത ശേഷം സ്‌പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്ക​റ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ഇത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. ഹെൽപ്പ് ലൈൻ-8281883052, 8281883053, 8281883052. വിവരങ്ങൾക്ക്- https://admissions.keralauniversity.ac.in

ജു​‌​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​പ​രീ​ക്ഷ​ ​ജൂ​ൺ​ 22​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ജു​‌​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സ​സ് ​(​പ്രി​ലി​മി​ന​റി​)​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 22​ന് ​ന​ട​ത്താ​ൻ​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​നി​ച്ചു.​ ​ജു​ഡി​ഷ്യ​ൽ​ ​സ​ർ​വീ​സി​ലെ​ ​എ​ൻ​ട്രി​ ​ലെ​വ​ൽ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​നി​യ​മ​ ​പ്രാ​ക്ടീ​സ് ​നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ഈ​ ​ഉ​ത്ത​ര​വ് ​നി​ല​വി​ലു​ള്ള​ ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ബാ​ധ​ക​മ​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​സി​വി​ൽ​ ​ജ​ഡ്ജി​ ​(​ജൂ​നി​യ​ർ​ ​ഡി​വി​ഷ​ൻ​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ജൂ​ൺ​ 22​ന് ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​h​t​t​p​s​:​/​/​h​c​k​r​e​c​r​u​i​t​m​e​n​t.​k​e​r​a​l​a​c​o​u​r​t​s.​i​n​ൽ​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​ര​ജി​സ്ട്രാ​ർ​ ​അ​റി​യി​ച്ചു.​ ​നി​ല​വി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​ഉ​പ​യോ​ഗി​ക്ക​ണം.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​ഇ​നി​യും​ ​ല​ഭ്യ​മാ​ക്കി​ല്ലെ​ന്നും​ ​ര​ജി​സ്ട്രാ​ർ​ ​അ​റി​യി​ച്ചു.

ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​യി​ലേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​കോ​ള​ജു​ക​ളി​ൽ​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​i​h​r​d​a​d​m​i​s​s​i​o​n​s.​o​r​g​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​കോ​ളേ​ജു​ക​ൾ​ ​ഇ​വ​യാ​ണ്-​ ​കോ​ന്നി​ ​(0468​ 2382280,​ 8547005074​),​ ​മ​ല്ല​പ്പ​ള്ളി​ ​(0469​ 2681426,​ 8547005033​),​ ​ക​ടു​ത്തു​രു​ത്തി​ ​(0482​ 9264177,​ 8547005049​),​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​(0482​ 8206480,​ 8547005075​)​ ​പ​യ്യ​പ്പാ​ടി​ ​(8547005040​),​ ​മ​റ​യൂ​ർ​ ​(8547005072​),​ ​നെ​ടു​ങ്ക​ണ്ടം​ ​(8547005067​),​ ​പീ​രു​മേ​ട് ​(0486​ 9299373,​ 8547005041​),​ ​തൊ​ടു​പു​ഴ​ ​(0486​ 2257447,​ 257811,​ 8547005047​),​ ​പു​ത്ത​ൻ​വേ​ലി​ക്ക​ര​ ​(0484​ 2487790,​ 8547005069​).​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​h​r​d.​a​c.​i​n​ .

എം.​ടെ​ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ടെ​ക് ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ൽ,​ ​ഗേ​റ്റ്സ്കോ​ർ,​ ​മാ​ർ​ക്ക്/​ ​ഗ്രേ​ഡ് ​എ​ന്നി​വ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ 30​വ​രെ​ ​അ​വ​സ​രം.​ ​d​t​e​k​e​r​a​l​a.​c​o.​i​n​/​s​i​t​e​l​o​g​i​n,​ ​w​w​w.​d​t​e​k​e​r​a​l​a.​g​o​v.​i​n.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​വി​ഷ്വ​ൽ​ ​ആ​ർ​ട്സ്:​-​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​എം​ജി.​ആ​ർ​ ​ഫി​ലിം​ ​&​ ​ടെ​ലി​വി​ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​വി​ഷ്വ​ൽ​ ​ആ​ർ​ട്സി​ന്റെ​ ​വി​വി​ധ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഡ​യ​റ​ക്ഷ​ൻ​ ​&​ ​സ്ക്രീ​ൻ​പ്ലേ​ ​റൈ​റ്റിം​ഗ്,​ ​സി​നി​മാ​ട്ടോ​ഗ്ര​ഫി,​ ​ഓ​ഡി​യോ​ഗ്ര​ഫി,​ ​ഡി​ജി​റ്റ​ൽ​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ്,​ ​ഫി​ലിം​ ​എ​ഡി​റ്റിം​ഗ്,​ ​അ​നി​മേ​ഷ​ൻ​ ​&​ ​വി​ഷ്വ​ൽ​ ​എ​ഫ​ക്ട്സ് ​എ​ന്നി​വ​യാ​ണ് ​പ്രോ​ഗ്രാ​മു​ക​ൾ.​ ​പ്ല​സ് ​ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​f​i​l​m​i​n​s​t​i​t​u​t​e.​t​n.​g​o​v.​in

2.​ ​സെ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ന​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​'​സെ​റ്റി​ന്'​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.