നിലമ്പൂരിലേത് സെമിഫൈനൽ: കുഞ്ഞാലിക്കുട്ടി
Tuesday 27 May 2025 2:13 AM IST
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരാൻ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫൈനലാണ് ഇത് കഴിഞ്ഞാൽ വരാൻ പോകുന്നത്. സെമിഫൈനലിൽ വിജയിച്ചാലേ ഫൈനലിൽ എത്തൂ. അതിനാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാണെന്നും അത് മനസിലാക്കി ഓരോ യു.ഡി.എഫ് പ്രവർത്തകനും ഒറ്റക്കെട്ടായി എല്ലാം മറന്ന് ഷൗക്കത്തിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.