കൊച്ചിയില്‍ മുങ്ങിയ കപ്പല്‍ പാരിസ്ഥിതിക ഭീഷണി, ആശങ്കയോടെ മത്സ്യമേഖല

Tuesday 27 May 2025 1:29 AM IST

കൊച്ചി​: അപകടകരമായ ഓയിലും രാസവസ്തുക്കളും 450 ടൺ​ ഇന്ധനവുമായി​ കൊച്ചി​ പുറങ്കടലി​ൽ മുങ്ങി​യ കപ്പൽ ഉയർത്തുന്ന പാരി​സ്ഥി​തി​ക ഭീഷണി​ മത്സ്യബന്ധനമേഖലയെ ആശങ്കയി​ലാക്കി​. എറണാകുളം, ആലപ്പുഴ, കൊല്ലം തീരങ്ങളി​ലെ മത്സ്യത്തൊഴി​ലാളി​കളും അനുബന്ധമേഖലയി​ലുള്ളവരും പ്രത്യാഘാതങ്ങൾ ഭയക്കുന്നു. ഈ മൂന്നു ജി​ല്ലകൾ കേന്ദ്രീകരി​ച്ചാണ് സംസ്ഥാനത്തെ പ്രമുഖ സീഫുഡ് കമ്പനി​കൾ പ്രവർത്തി​ക്കുന്നതും.

ജൂൺ ആദ്യവാരം മുതൽ ട്രോളിംഗ് നി​രോധനമാണ്. പ്രജനന സീസണിലെ എണ്ണ, രാസവസ്തു ചോർച്ച മത്സ്യസമ്പത്തി​നെ ദീർഘകാലത്തേക്ക് ഗുരുതരമായി​ ബാധി​ക്കും. പരമ്പരാഗത മത്സ്യമേഖലയുടെ നടുവൊടി​ക്കും. മത്സ്യ ഉപഭോഗം കുറയാനും ഇടയുണ്ട്.

പരമ്പരാഗത മത്സ്യത്തൊഴി​ലാളി​കൾ 12 നോട്ടി​ക്കൽ മൈലി​നപ്പുറം പുറങ്കടലിൽ പോകാറി​ല്ല. എന്നാലും, എണ്ണയോ രാസവസ്തുക്കളോ ചോർന്നാൽ മൂന്ന് ജി​ല്ലകളി​ലെ തീരപ്രദേശം ദീർഘകാലത്തേക്ക് അതി​ന്റെ ദോഷഫലങ്ങൾ അനുഭവി​ക്കേണ്ടി​ വരും. മൺ​സൂൺ​ കാലമായതി​നാലും കടൽ ക്ഷോഭമുള്ളതി​നാലും ചോർച്ച കൈകാര്യം ചെയ്യുക എളുപ്പമാവി​ല്ല.

643 കണ്ടെയ്‌നറുകളി​ൽ 500ലും എന്തൊക്കെയുണ്ടെന്ന് ഇതുവരെ വെളി​പ്പെടുത്തി​യി​ട്ടി​ല്ല. ഓരോ കപ്പലി​ലെയും കാർഗോ മാനി​ഫെസ്റ്റ് എന്ന രേഖയി​ൽ ചരക്കു സംബന്ധി​ച്ച എല്ലാ വി​വരങ്ങളും ഉണ്ടാകും. വി​ഴി​ഞ്ഞം തുറമുഖത്തും ഷി​പ്പിംഗ് ഏജന്റും ഇത് സൂക്ഷി​ക്കണം. കപ്പൽ ഉടമകളായ എം.എസ്.സിയുടെ തന്നെ ഭാഗമാണ് ഷി​പ്പിംഗ് ഏജന്റും. കൊച്ചി​യി​ൽ ഓഫീസുമുണ്ട്. ചരക്കി​ന്റെ വി​ശദാംശങ്ങൾ വെളി​പ്പെടുത്താത്തത് അനാവശ്യമായ സംശയങ്ങളും ഉയർത്തുന്നു.

കപ്പലി​ലെ എണ്ണയോ മറ്റോ ചോർന്നാൽ മത്സ്യസമ്പത്തി​നെ ബാധി​ക്കുമെന്നുറപ്പാണ്. മറ്റു സംസ്ഥാനങ്ങളെ ബാധി​ക്കുന്ന സ്ഥി​തി​യുണ്ടായാൽ ഗുരുതരമായ അവസ്ഥയുണ്ടാകും

- ഡോ.കെ.എൻ. രാഘവൻ

സീഫുഡ് എക്സ്പോർട്ടേഴ്സ്

അസോ. ഒഫ് ഇന്ത്യ

മത്സ്യത്തൊഴി​ലാളി​കൾ ആശങ്കയി​ലാണ്. അടി​യന്തര അന്വേഷണം നടത്തി​ വസ്തുതകൾ സർക്കാർ പുറത്തുവി​ടണം. മത്സ്യസമ്പത്തി​നെ ബാധി​​ച്ചാൽ നഷ്ടപരി​ഹാരം നൽകണം

ചാൾസ് ജോർജ്, സംസ്ഥാന പ്രസി​ഡന്റ്

മത്സ്യത്തൊഴി​ലാളി​ ഐക്യവേദി​

 ക​ട​ലി​ൽ​ ​വ്യാ​പി​ച്ച​ ​എ​ണ്ണ നീ​ക്ക​ണം​:​ ​വി​ദ​ഗ്‌​ദ്ധർ

മു​ങ്ങി​യ​ ​ക​പ്പ​ലി​ൽ​ ​നി​ന്ന് ​എ​ണ്ണ​യും​ ​രാ​സ​വ​സ്‌​തു​ക്ക​ളും​ ​തീ​ര​ത്തു​ൾ​പ്പെ​‌​ടെ​ ​പ​ര​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​യു​ദ്ധ​കാ​ല​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പ​രി​സ്ഥി​തി,​ ​രാ​സ​വ​സ്‌​തു​ ​വി​ദ​ഗ്ദ്ധ​ർ.​ ​സ​മു​ദ്ര​ ​ആ​വാ​സ​വ്യ​വ​സ്ഥ​യെ​ ​ബാ​ധി​ക്കു​ന്ന​തും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​തൊ​ഴി​ലി​ന് ​ഭീ​ഷ​ണി​യു​മാ​ണ് ​എ​ണ്ണ​ച്ചോ​ർ​ച്ച. ആ​ഘാ​തം​ ​കു​റ​യ്‌​ക്കാ​ൻ​ ​സ​മു​ദ്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ൾ,​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ,​ ​എ​ൻ.​ഐ.​ഒ,​ ​എ​ന്നി​വ​യി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ,​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രാ​യ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്ക​ണം.

•​ ​എ​ണ്ണ​ ​പ​ട​രു​ന്ന​ത് ​ത​ട​യാ​ൻ​ ​ത​ട​സ​ങ്ങ​ൾ​ ​(​ബൂ​മു​ക​ൾ​)​ ​ഉ​പ​യോ​ഗി​ക്കുക •​ ​ജ​ലോ​പ​രി​ത​ല​ത്തി​ലെ​ ​എ​ണ്ണ​ ​നീ​ക്കാ​ൻ​ ​സ്‌​കി​മ്മ​റു​ക​ൾ​ ​(​ബോ​ട്ടു​ക​ളും​ ​മ​റ്റും​)​ ​ഉ​പ​യോ​ഗി​ക്കുക •​ ​വെ​ള്ള​ത്തി​ലും​ ​ക​ര​യി​ലും​ ​എ​ണ്ണ​ ​ആ​ഗി​ര​ണം​ ​ചെ​യ്യു​ന്ന​തി​ന് ​സോ​ർ​ബ​ന്റു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കുക •​ ​ക​ര​യി​ൽ​ ​എ​ണ്ണ​ ​അ​ടി​യു​ന്ന​തും​ ​പ​ട​രു​ന്ന​തും​ ​ത​ട​യാ​ൻ​ ​മ​ണ​ൽ​തി​​​ട്ട​ക​ൾ​ ​(​ബെ​ർ​മു​ക​ൾ​)​ ​സൃ​ഷ്‌​ടി​ക്കുക •​ ​ജ​ലോ​പ​രി​ത​ല​ത്തി​ൽ​ ​പൊ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ​ ​എ​ണ്ണ​ ​ക​ത്തി​ക്കാം •​ ​എ​ണ്ണ​പ്പാ​ളി​​​ക​ളെ​ ​വി​​​ഘ​ടി​​​പ്പി​​​ക്കാ​ൻ​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം

'ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​വ​സ്‌​തു​ക്ക​ളും​ ​ക​ട​ലി​ൽ​ ​വീ​ണി​ട്ടു​ണ്ട്.​ ​അ​തി​ന്റെ​ ​വ്യാ​പ​നം​ ​ഉ​ട​ൻ​ ​ത​ട​യ​ണ". - ഡോ.​ ​ആ​ർ.​ ​വേ​ണു​ഗോ​പാൽ, റി​ട്ട.​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ടർ പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​എ​ക്സ്‌​പ്ളോ​സീ​വ്‌​സ് സേ​ഫ്റ്റി​ ​ഓ​ർ​ഗ​നൈ​സേ​ഷൻ

'ക​ട​ലി​ലെ​യും​ ​ക​ര​യി​ലെ​യും​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​തം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം". - ഡോ.​ ​സി.​എം.​ ​ജോ​യി, കേ​ര​ള​ ​നേ​ച്ച​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​കൗ​ൺ​സിൽ