ദുരൂഹതകളുടെ ആഴത്തി​ൽ എൽസ

Tuesday 27 May 2025 1:32 AM IST

കൊച്ചി​: എം.എസ്.സി എൽസ 3 മുങ്ങി​ രണ്ട് ദി​നം പി​ന്നി​ട്ടി​ട്ടും കപ്പലി​നൊപ്പം കടലിൽ ആണ്ടുപോയ ചരക്കുകളെയും അതി​ന്റെ അപകടസാദ്ധ്യതകളെയും കപ്പലി​നെയും കുറി​ച്ചുള്ള ദുരൂഹതകൾ മറ നീക്കുന്നി​ല്ല. 28 വർഷം പഴക്കമുള്ള കപ്പൽ ആലപ്പുഴ തോട്ടപ്പള്ളി​യി​ൽ നി​ന്ന് 14.6 നോട്ടി​ക്കൽ മൈൽ (27 കി​.മീ) മാത്രം അകലെയാണ് മുങ്ങി​ക്കി​ടക്കുന്നത്.

വി​ഴി​ഞ്ഞം തുറമുഖത്ത് നി​ന്ന് കപ്പൽ പുറപ്പെടുമ്പോൾ തന്നെ കൊച്ചി​യി​ലെ കാലാവസ്ഥാവി​വരങ്ങൾ ലഭി​ക്കും. കടൽ അപകടകരമാംവി​ധം പ്രക്ഷുബ്ധമാണെങ്കി​ൽ യാത്രാപഥം മാറ്റാമായി​രുന്നു. അതുണ്ടായി​ല്ല.

ലോകത്തെ പ്രമുഖ ഷി​പ്പിംഗ് കമ്പനി​യായ എം.എസ്.സി​യുടെ ഉടമസ്ഥതയി​ലുള്ള കപ്പൽ അവരുടെ പക്കലെത്തി​യത് 2019ലാണ്. കൃത്യമായ അറ്റകുറ്റപ്പണി​കൾ നടത്തി​യി​രുന്നോ എന്ന് സംശയി​ക്കാം. കണ്ടെയ്നർ കപ്പലുകളി​ൽ അടി​ത്തട്ടുകളി​ൽ ചരക്കി​ന് ആനുപാതി​കമായി​ വെള്ളം നി​റയ്‌ക്കാറുണ്ട് (ബല്ലാസ്റ്റിംഗ്). ഇതി​ൽ പി​ഴവ് സംഭവി​ച്ചതോ ചോർച്ചയി​ലൂടെയോ മറ്റോ അധി​കവെള്ളം പ്രവേശി​ച്ചതോ ആകാം.ഇന്ത്യയി​ൽ ഓഫീസുകളുള്ള എം.എസ്.സി അപകടത്തെക്കുറി​ച്ച് പ്രതി​കരി​ച്ചി​ട്ടി​ല്ല.

ചരക്കുകൾ എന്തൊക്കെ?

 കപ്പലി​ലെ 643 കണ്ടെയ്‌നറുകളി​ൽ 500ലേറെ എണ്ണത്തി​ലെയും ചരക്കുകളെക്കുറി​ച്ച് വ്യക്തതയി​ല്ല

 വി​വരങ്ങൾ വി​ഴി​ഞ്ഞം തുറമുഖത്ത് നി​ന്നും കപ്പൽ ഏജന്റി​ന്റെ പക്കൽ നി​ന്നും നി​ഷ്പ്രയാസം ലഭി​ക്കും

 സർക്കാർ ഇത് വാങ്ങി​യി​ട്ടുണ്ടാകാമെങ്കി​ലും വെളി​പ്പെടുത്തി​യി​ട്ടി​ല്ല.

 13 കണ്ടെയ്‌നറുകളി​ൽ രാസവസ്തുവാണെന്ന് പറയുന്നുണ്ടെങ്കി​ലും എന്താണെന്ന് വ്യക്തമാക്കി​യി​ട്ടി​ല്ല

 12 കണ്ടെയ്‌നറുകളി​ലെ കാത്സ്യം കാർബൈഡി​ന്റെ സ്ഫോടന സാദ്ധ്യത ഇതുവരെ വി​ലയി​രുത്തി​യി​ട്ടി​ല്ല

 എ​ൽ​സ​ 3​ ​കൊ​ച്ചി​​​യി​​​ലെ പ​തി​​​വ് ​സ​ന്ദ​ർ​ശക

മു​ങ്ങി​​​യ​ ​എ​ൽ​സ​ 3​ ​ക​പ്പ​ൽ​ ​കൊ​ച്ചി​ ​വ​ല്ലാ​ർ​പാ​‌​ടം​ ​ക​ണ്ടെ​യ്ന​ർ​ ​ടെ​ർ​മി​​​ന​ലി​​​ലെ​ ​പ​തി​​​വ് ​സ​ന്ദ​ർ​ശ​ക.​എം.​എ​സ്.​സി​​​ ​ക​മ്പ​നി​​​യു​ടെ​ ​ഫീ​ഡ​ർ​ ​ക​പ്പ​ലു​ക​ൾ​ ​ഒ​ന്നെ​ങ്കി​​​ലും​ ​എ​ല്ലാ​ ​ആ​ഴ്ച​യും​ ​ഇ​വി​​​ടെ​ ​എ​ത്താ​റു​ണ്ട്.​ ​എം.​എ​സ്.​സി​ ​സി​​​ൽ​വ​ർ​ ​എ​ന്ന​ ​ക​പ്പ​ലും​ ​പ​തി​​​വാ​യി​​​ ​എ​ത്തും.​വി​​​ഴി​​​ഞ്ഞം,​കൊ​ച്ചി​​,​തൂ​ത്തു​ക്കു​ടി,​മം​ഗ​ലാ​പു​രം​ ​തു​റ​മു​ഖ​ങ്ങ​ൾ​ ​ബ​ന്ധി​​​പ്പി​​​ച്ചാ​ണ് ​എ​ൽ​സ​യു​ടെ​ ​സ​ർ​വീ​സ്.​ 24​ന് ​കൊ​ച്ചി​​​യി​​​ൽ​ ​നാ​ലു​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഇ​റ​ക്കാ​നും​ 108​ ​എ​ണ്ണം​ ​ക​യ​റ്റാ​നു​മു​ണ്ടാ​യി​​​രു​ന്നു.​ഭാ​രം​ ​കൂ​ടി​​​യ​വ​ ​താ​ഴെ​യും​ ​ഭാ​രം​ ​കു​റ​ഞ്ഞ​വ​യും​ ​കാ​ലി​​​യാ​യ​വ​യും​ ​മു​ക​ളി​​​ലു​മാ​ണ് ​അ​ടു​ക്കേ​ണ്ട​ത്.​ഇ​ക്കാ​ര്യ​ത്തി​​​ൽ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പി​​​ഴ​വു​ണ്ടാ​യോ​യെ​ന്ന് ​പ​രി​​​ശോ​ധി​​​ച്ച് ​ക​ണ്ടെ​ത്താ​വു​ന്ന​തേ​യു​ള്ളൂ.​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ത​മ്മി​​​ലും​ ​ക​ണ്ട​യ്ന​റു​ക​ളും​ ​ക​പ്പ​ൽ​ ​ഡെ​ക്കു​മാ​യും​ ​ലോ​ഹ​ദ​ണ്ഡു​ക​ൾ​ ​കൊ​ണ്ട് ​ബ​ന്ധി​​​പ്പി​​​ക്കു​ന്ന​തും​ ​ഇ​വ​ ​ക​ട​ലി​​​ൽ​ ​വീ​ഴാ​തെ​ ​ഉ​റ​പ്പി​​​ക്കു​ന്ന​തി​​​ൽ​ ​നി​​​ർ​ണാ​യ​ക​മാ​ണ്.

 ​വി​​​ഴി​​​ഞ്ഞ​ത്ത് ​റി​​​പ്പ​യ​ർ​ ​യാ​ർ​ഡ് ​അ​ത്യാ​വ​ശ്യം വി​​​ഴി​​​ഞ്ഞം​ ​പോ​ലു​ള്ള​ ​മേ​ജ​ർ​ ​തു​റ​മു​ഖ​ത്തി​​​ന് ​ക​പ്പ​ൽ​ ​റി​​​പ്പ​യ​ർ​ ​യാ​ർ​ഡ് ​അ​ത്യാ​വ​ശ്യ​മാ​ണ്.​തു​റ​മു​ഖ​ത്ത് ​വ​രു​ന്ന​ ​ക​പ്പ​ലു​ക​ൾ​ക്ക് ​അ​റ്റ​കു​റ്റ​പ്പ​ണി​​​ക​ൾ​ ​വേ​ണ്ടി​​​വ​ന്നാ​ൽ​ ​മ​റ്റൊ​രി​​​ട​ത്തേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​ ​ബു​ദ്ധി​​​മു​ട്ടാ​ണ്.​കൊ​ച്ചി​​​ ​തു​റ​മു​ഖ​ത്ത് ​ഇ​തി​​​നാ​യി​​​ ​കൊ​ച്ചി​​​ ​ക​പ്പ​ൽ​ശാ​ല​യു​മാ​യി​​​ ​ക​രാ​റു​ണ്ടാ​ക്കി​​​യി​​​ട്ടു​ണ്ട്.​വി​​​ഴി​​​ഞ്ഞം​ ​തു​റ​മു​ഖ​ ​വി​​​ക​സ​ന​ത്തി​​​ൽ​ ​ഈ​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​വൈ​ക​രു​ത്.​ഒ​രു​ ​പ​ക്ഷേ​ ​മു​ങ്ങി​​​യ​ ​ക​പ്പ​ലി​​​ന് ​എ​ന്തെ​ങ്കി​​​ലും​ ​ത​ക​രാ​റു​ക​ൾ​ ​ഉ​ണ്ടാ​വു​ക​യും​ ​അ​ത് ​കൊ​ച്ചി​​​യി​​​ൽ​ ​പ​രി​​​ശോ​ധി​​​ക്കാ​ൻ​ ​അ​വ​ർ​ ​തീ​രു​മാ​നി​​​ച്ച് ​യാ​ത്ര​ ​തു​ട​രു​ക​യും​ ​ചെ​യ്ത​താ​ണെ​ങ്കി​​​ൽ​ ​ഈ​ ​അ​പ​ക​ട​ത്തി​​​ലേ​ക്ക് ​വ​ഴി​​​യൊ​രു​ക്കി​​​യ​ത് ​ആ​ ​തീ​രു​മാ​ന​മാ​കാം.​ ​തി​​​ര​ക്കേ​റി​​​യ​ ​തു​റ​മു​ഖ​ങ്ങ​ളി​​​ൽ​ ​ഇ​ത്ത​രം​ ​ആ​വ​ശ്യം​ ​സ്വാ​ഭാ​വി​​​ക​മാ​യും​ ​ഉ​ണ്ടാ​കും.

- ഡോ.​ കെ.​ ശി​​​വ​പ്ര​സാ​ദ്, പ്രൊ​ഫ​സ​ർ,​ ​ഷി​​​പ്പ് ​ടെ​ക്നോ​ള​ജി​​​ ​വ​കു​പ്പ് കൊ​ച്ചി​​​ ​സ​ർ​വ​ക​ലാ​ശാല