ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: മഞ്ഞുമലയുടെ അറ്റമാകാം വെളിപ്പെട്ടത്

Tuesday 27 May 2025 1:34 AM IST

കൊച്ചി: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റമാകാമെന്ന് ഹൈക്കോടതിയുടെ പരാമർശം. പെൺകുട്ടിയുടെ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ പി. സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.

മുഴുവൻ വസ്തുതയും പുറത്തുവരാൻ ഹർജിക്കാരനെ ചോദ്യം ചെയ്യണം. പ്രതി കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി നിർദ്ദേശിച്ചു. ഒളിവിലായിരുന്ന സുകാന്ത് ഇതിനു പിന്നാലെയാണ് ഇന്നലെ കൊച്ചി സിറ്റി പൊലീസിൽ ഹാജരായത്. താനുമായുള്ള വിവാഹത്തെ സ്വന്തം വീട്ടുകാർ എതിർത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു സുകാന്തിന്റെ വാദം. സ്നേഹിതയെ നഷ്ടപ്പെട്ടതിനാൽ മാനസിക വിഷമത്തിലാണെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ കാൾ റെക്കാഡുകൾ, ബാങ്ക്-മെഡിക്കൽ രേഖകൾ, ഹർജിക്കാരനും യുവതിയുമായുള്ള വാട്സ്ആപ് ചാറ്റുകൾ എന്നിവ പരിശോധിച്ചപ്പോൾ വ്യത്യസ്ത ചിത്രമാണ് തെളിയുന്നതെന്ന് കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവുമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

യുവതിയെ ഗർഭിണിയാക്കുകയും നിർബന്ധിച്ച് അലസിപ്പിക്കുകയും ചെയ്‌തു. ഇതിനായി വ്യാജ വിവാഹക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹം ചെയ്യാൻ യുവതിയെ ഒഴിവാക്കാൻ നോക്കി. വിവാഹത്തിന് താത്പര്യമില്ലെന്ന് അവരുടെ അമ്മയ്‌ക്ക് സന്ദേശമയച്ചു.

യുവതിയോട് മരിക്കാൻ നിർദ്ദേശിച്ചും സന്ദേശങ്ങളയച്ചു. ആത്മഹത്യയ്‌ക്ക് തീയതി നിശ്ചയിക്കാനും ആവശ്യപ്പെട്ടു. യുവതിയുടെ ശമ്പളവും പ്രതി വാങ്ങി. ഹർജിക്കാരന് മുൻകൂർ ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഹർജിയിൽ യുവതിയുടെ അമ്മ കക്ഷിചേർന്നിരുന്നു.

 ചാറ്റുകൾ ചോർന്നതിൽ അതൃപ്തി

നിർണായക തെളിവുകളായ വാട്സ്ആപ് ചാറ്റുകൾ ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പക്കലിരിക്കേയാണ് ചാറ്റുകൾ പുറത്തുവന്നത്. വാദത്തിനിടെ ഇതിലെ ഒരു വാക്കുപോലും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസിൽ നിന്നാണ് വിവരം ചോർന്നത്. അന്വേഷണം വേണ്ടതാണെന്നും കോടതി പറഞ്ഞു. ചാറ്റുകൾ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

 സു​കാ​ന്തി​ന്റെ​ ​കീ​ഴ​ട​ങ്ങൽ പൊ​ലീ​സി​ന് ​നാ​ണ​ക്കേ​ട്

ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്‌​ത​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​സു​കാ​ന്ത് ​ര​ണ്ടു​മാ​സം​ ​കേ​ര​ള​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​ഞ്ഞി​ട്ടും​ ​പി​ടി​ക്കാ​ത്ത​ത് ​പൊ​ലീ​സി​ന് ​നാ​ണ​ക്കേ​ടാ​യി.​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​കൂ​ർ​ജാ​മ്യം​ ​ത​ള്ളി​യ​തി​നു​ ​പി​ന്നാ​ലെ​ ​സു​കാ​ന്ത് ​കൊ​ച്ചി​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ൽ​ ​കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​സു​കാ​ന്തി​നെ​ ​പി​ടി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തെ​ ​രൂ​പീ​ക​രി​ക്കാ​ത്ത​തും​ ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​ന​ൽ​കാ​ത്ത​തും​ ​വീ​ഴ്ച​യാ​ണ്.​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​ഒ​ത്തു​ക​ളി​യും​ ​സം​ശ​യി​ക്ക​ണം.

പേ​ട്ട​ ​പൊ​ലീ​സ് ​ര​ണ്ടു​ത​വ​ണ​ ​കൊ​ച്ചി​യി​ലെ​ത്തി​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​സു​കാ​ന്ത് ​ഫോ​ണോ​ ​ഡി​ജി​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളോ​ ​എ.​ടി.​എം​ ​കാ​ർ​ഡോ​ ​ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് ​തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​മാ​ർ​ച്ച് 24​നാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ചാ​ക്ക​യ്‌​ക്ക് ​സ​മീ​പം​ ​റെ​യി​ൽ​വേ​ ​പാ​ള​ത്തി​ൽ​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​രം​ ​അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ ​മൊ​ബൈ​ൽ​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​നും​ ​എ.​ടി.​എം​ ​കാ​ർ​ഡു​പ​യോ​ഗ​വു​മാ​ണ് ​പൊ​ലീ​സി​ന്റെ​ ​തു​റു​പ്പു​ചീ​ട്ട്.​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​സു​കാ​ന്തി​ന് ​അ​ന്വേ​ഷ​ണ​രീ​തി​ ​വ്യ​ക്ത​മാ​യ​റി​യാം.​ ​അ​തി​നാ​ൽ​ ​ഫോ​ണോ​ ​എ.​ടി.​എം​ ​കാ​ർ​ഡോ​ ​ഉ​പ​യോ​ഗി​ച്ചി​ല്ല. ബ​ന്ധു​ക്ക​ളു​ടെ​യും​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മൊ​ക്കെ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​നി​രീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ഇ​യാ​ളു​ടെ​ ​വി​ളി​യെ​ത്തി​യി​ട്ടി​ല്ല.​ ​ഇ​തു​കാ​ര​ണം​ ​ട​വ​ർ​ലൊ​ക്കേ​ഷ​ൻ​ ​ല​ഭി​ച്ചി​ല്ല.

​ ​ഉ​ന്ന​ത​രു​മാ​യി​ ​ഉ​റ്റ​ബ​ന്ധം സാ​ധാ​ര​ണ​ ​ഒ​ളി​വി​ലു​ള്ള​ ​പ്ര​തി​ക​ൾ​ ​പ​ണം​ ​തീ​രു​മ്പോ​ൾ​ ​ആ​രെ​യെ​ങ്കി​ലും​ ​വി​ളി​ച്ച് ​അ​ത് ​അ​ക്കൗ​ണ്ടി​ലി​ടാ​ൻ​ ​ആ​വ​ശ്യ​പ്പെ​ടും.​ ​ഭൂ​രി​ഭാ​ഗം​ ​കേ​സു​ക​ളി​ലും​ ​പ​ണം​ ​എ.​ടി.​എ​മ്മി​ൽ​ ​നി​ന്ന് ​പി​ൻ​വ​ലി​ക്കു​ന്ന​ത് ​പൊ​ലീ​സി​നെ​ ​പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​ഇ​തേ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യി​ ​സു​കാ​ന്തി​ന് ​അ​റി​യാം.​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​പ്ര​തി​ക്ക് ​ഉ​ന്ന​ത​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മാ​യ​ട​ക്കം​ ​ഉ​റ്റ​ബ​ന്ധ​മു​ണ്ട്.​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​ന​മെ​ടു​ക്കും​വ​രെ​ ​സു​കാ​ന്തി​നെ​ ​പി​ടി​ക്കാ​ത്ത​തി​നു​ ​പി​ന്നി​ലെ​ ​കാ​ര​ണ​മി​താ​ണെ​ന്നും​ ​ആ​രോ​പ​ണ​മു​ണ്ട്.