ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Tuesday 27 May 2025 1:37 AM IST

തിരുവനന്തപുരം : മുങ്ങിയ കപ്പലിലെ കണ്ടയ്നറുകൾ തീരപ്രദേശത്ത് അടിയുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിന് മുൻകരുതലെടുക്കാൻ ജില്ലകൾക്ക് മന്ത്രി വീണാജോർജ് നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നു. ഈ ജില്ലകളിൽ ആർ.ആർ.ടി സജ്ജമായിരിക്കണം. ഏത് തരത്തിലുള്ള പ്രശ്നമുണ്ടായാലും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പ്രധാന ആശുപത്രികളിൽ സംവിധാനമൊരുക്കണം. ഓക്സിജൻ ലഭ്യത ഉറപ്പാക്കണം. ആരോഗ്യ പ്രശ്നം അനുഭവപ്പെട്ടാൽ ചികിത്സ തേടണം. ആംബുലൻസ് സേവനത്തിന് 108ൽ ബന്ധപ്പെടണം.