ഒരു കണ്ടെയ്നർ പോർട്ടിലെത്തിച്ചു

Tuesday 27 May 2025 1:49 AM IST

കൊല്ലം: തിരുമുല്ലവാരത്ത് അടിഞ്ഞ ഒരു കണ്ടെയ്നർ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് കെട്ടിവലിച്ച് ഇന്നലെ രാത്രി എഴരയോടെ കൊല്ലം പോർട്ടിലെത്തിച്ചു. മുങ്ങിയ കപ്പലായ എം.എസ്.സി എൽസ 3 നിയോഗിച്ച ഷിപ്പിംഗ് ഏജൻസിയായ വാട്ടലൈന്റെ നേതൃത്വത്തിലായിരുന്നു നീക്കം. പൊലീസ്, ഫയർഫോഴ്സ്, കൊല്ലം പോർട്ട് അടക്കമുള്ള ഏജൻസികളും പിന്തുണ നൽകി. ഇരുട്ട് പരന്നതിനൊപ്പം കടൽ പ്രക്ഷുബ്ധവുമായതിനാൽ കണ്ടെയ്നറുകൾ പോർട്ടിലെത്തിക്കൽ ഇന്നലെ രാത്രി നിറുത്തിവച്ചു. ഇന്ന് രാവിലെ പുനരാരംഭിക്കും.