കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്സാസ്
പത്തനാപുരം: എസ്.എൻ.ഡി.പിയോഗം കുണ്ടറ യൂണിയന്റെയും ശ്രീനാരായണ പെൻഷണേഴസ് കൗൺസിൽ കുണ്ടറ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. യൂണിയൻ ഹാളിൽ നടന്ന ക്ലാസ് യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.എ.സജീവ്, സംസ്ഥാന ട്രഷറർ ഡോ.ആർ. ബോസ് എന്നിവർ ക്ലാസുകൾ നയിച്ചു. പെൻഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ഭാസി, ജോ.സെക്രട്ടറി അഡ്വ.പി.എസ്.വിജയകുമാർ, ഗണേഷ് റാവു, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് അജുലാൽ, യൂണിയൻ കൗൺസിലർ സജീവ് ഹനീഷ്, പ്രിൻസ് സത്യൻ, എസ്. അനിൽകുമാർ, ഷിബു വൈഷ്ണവ്, പി.തുളസീധരൻ, ശ്രീലത, സച്ചു,എസ്.സുഗണൻ തുടങ്ങിയവർ സംസാരിച്ചു.