അമ്മ നക്ഷത്രം പ്രകാശനം

Tuesday 27 May 2025 1:57 AM IST
നന്ദകുമാർ വള്ളിക്കാവ് രചിച്ച അമ്മ നക്ഷത്രം കവിതാ സമാഹാരം ഡോ: സി.ഉണ്ണികൃഷ്ണന് നൽകി കവി വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്യുന്നു

തൊടിയൂർ: നന്ദകുമാർ വള്ളിക്കാവ് രചിച്ച അമ്മ നക്ഷത്രം കവിതാ സമാഹാരം ഡോ. സി. ഉണ്ണിക്കൃഷ്ണന് നൽകി കവി വയലാർ ശരത്ച

ന്ദ്രവർമ്മ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആദിനാട് തുളസി സ്വാഗതം പറഞ്ഞു. ഡി. പത്മകുമാർ പുസ്തകം പരിചയപ്പെടുത്തി. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.ജമാലുദ്ദീൻ കുഞ്ഞ്, ജയചന്ദ്രൻ തൊടിയൂർ, തൊടിയൂർ വസന്തകുമാരി, ഡോ. പി.ബി.രാജൻ എന്നിവർ സംസാരിച്ചു. കവിയരങ്ങും പാട്ടരങ്ങും തോപ്പിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്. രജു കരുനാഗപ്പള്ളി സ്വാഗതവും നന്ദകുമാർ വള്ളിക്കാവ് നന്ദിയും പറഞ്ഞു.