പഠനോപകരണ, പുരസ്കാര വിതരണം

Tuesday 27 May 2025 2:05 AM IST
ഓച്ചിറ- ചേന്നല്ലൂർ ഫാഷൻ ഹോംസും സി.ടി.എം ട്രസ്റ്റും ചേർന്ന് നടത്തിയ പഠനോപകരണ, പുരസ്കാര വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഓച്ചിറ- ചേന്നല്ലൂർ ഫാഷൻ ഹോംസും സി.ടി.എം ട്രസ്റ്റും ചേർന്ന് പഠനോപകരണ, പുരസ്കാര വിതരണം നടത്തി. പഠനോപകരണ വിതരണം സുജിത്ത് വിജയൻ പിള്ള എം.എൽ.എയും കുട്ടികൾക്കുള്ള പുരസ്കാര വിതരണം സി.ആർ. മഹേഷ് എം.എൽ.എയും നിർവഹിച്ചു. സ്ത്രീശാക്തീകരണ അവാർഡ് അമ്മ മനസ് കൂട്ടായ്മയ്ക്ക് സമ്മാനിച്ചു. കൂട്ടായ്മ ചെയർപേഴ്സൺ ശ്രീകല അവാർഡ് ഏറ്റുവാങ്ങി. സി.ടി.എം ട്രസ്റ്റ് ചെയർമാൻ മെഹർഖാൻ ചെങ്ങന്നല്ലൂർ അദ്ധ്യക്ഷനായി. ഗീതാ കുമാരി, എൻ കൃഷ്ണകുമാർ, സുൽഫിയ ഷെറിൻ, ലത്തീഫ ബീബി, ശ്രീലത പ്രകാശ്, പി.ബി. സത്യദേവൻ, അയ്യാണിക്കൽ മജീദ്, ബി.എസ്. വിനോദ്, അനൂപ് മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.