ഭരണിക്കാവ് റസിഡന്റ്സ് നഗർ കുടുംബ സംഗമം
കൊല്ലം: തെക്കേവിള ഭരണിക്കാവ് റെസിഡന്റ്സ് നഗറിന്റെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും എസ്.എൻ.ഡി.പി യോഗം തെക്കേവിള ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സവിതാദേവി ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് കെ.എസ്.രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എൽ.മനോജ് സ്വാഗതം പറഞ്ഞു. ഡോ.അലക്സാണ്ടർ ജോർജ്, ഡോ. ഷബീർ, ബി.അനൂപ് കുമാർ, രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.10, 12 സ്റ്ററ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്തിയ നഗർ നിവാസികളായ കുട്ടികൾക്ക് മെമന്റോ നൽകി. അഡ്വ.സുരേഷ്, കെ.എൻ.അൻസാരി,ആർ.കജോൾ, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിൽ ജോ. സെക്രട്ടറി അജയ് ശിവരാജൻ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് രാജു വിഭീഷണന്റെ സംവിധാനത്തിൽ "തൂവലില്ലാപക്ഷികൾ " എന്ന നാടകവും തുടർന്ന് അത്താഴ വിരുന്നും നടന്നു.