വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോൺ ഗോൾഡൻ ജൂബിലി

Tuesday 27 May 2025 2:08 AM IST

കൊല്ലം: വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോണിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സ്വാമിനാഥൻ അവാർഡ് 2025 സാഹിത്യകാരനും കവിയുമായ ആറ്റൂർ ശരത് ചന്ദ്രന് നൽകി ആദരിച്ചു. പ്രസിഡന്റ് ഓസ്റ്റിൻ ഡഗ്ലസ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാൻ 50 പാലിയേറ്റീവ് കിടക്കകൾ ആശുപത്രി അധിക്യതർക്ക് കൈമാറി. മുതിർന്ന അംഗങ്ങളായ പി.ജി. ഫിലിപ്പ്, അഡ്വ, ഇഖ്ബാൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. റീജണൽ ഡയറക്‌ടർ ഷാജി മാത്യു ബുള്ളറ്റിൻ വൈസ്‌മാൻ ഡിസ്ട്രിക്ട് ഗവർണർ രാജീവ് മാമ്പുറത്തിന് നൽകി പ്രകാശനം ചെയ്തു. വനിതാ പ്രസിഡന്റ് ഷീന ഡഗ്ലസ്, ഡോ. ജലജ നരേഷ്, സുമംഗല ബാനു. ചന്ദ്രബാനു എന്നിവർ സംസാരിച്ചു. എസ്. രാധാകൃഷ്ണൻ ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങൾ വിവരിച്ചു. ജനറൽ കൺവീനർ

നരേഷ് നാരായണൻ സ്വാഗതവും ജനറൽ സെക്രട്ടറി യു.സി. ആരിഫ് നന്ദിയും പറഞ്ഞു.