നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം തുടങ്ങി
Tuesday 27 May 2025 3:50 AM IST
നിലമ്പൂർ : നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ ഫോറം 1 നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ ജൂൺ 2 വരെയുള്ള ദിവസങ്ങളിൽ(പൊതു അവധി ദിവസങ്ങളിലൊഴികെ) നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഇന്നലെ ഒരു നാമനിർദ്ദേശക പത്രിക ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സേലം സ്വദേശി ഡോ: കെ. പത്മരാജനാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.