മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകൾ തിരുവനന്തപുരത്തും; അടിഞ്ഞത് വർക്കല ഉൾപ്പെടെ നാല് തീരങ്ങളിൽ

Tuesday 27 May 2025 7:00 AM IST

തിരുവനന്തപുരം: അ​റ​ബി​ക്ക​ട​ലി​ൽ​ ​മു​ങ്ങി​യ​ ​ച​ര​ക്കു​ക​പ്പ​ലി​ലെ​ ​ക​ണ്ടെ​യ്ന​റു​ക​ളെ​പ്പ​റ്റി​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കെ​ കൂടുതൽ കണ്ടെയ്‌നറുകൾ തീരത്തടിയുന്നു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്നുരാവിലെ കണ്ടെയ്‌നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി തീരങ്ങളിൽ കണ്ടെയ്‌നറുകളിൽ നിന്നുള്ള പാഴ്‌സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ അടി‌ഞ്ഞ കണ്ടെയ്‌നറുകൾ ഇന്നുരാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ഇന്നലെ രാത്രിവരെ കൊ​ല്ല​ത്ത് 34​ ​എ​ണ്ണവും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടെ​ണ്ണവുമാണ്​ ​അ​ടി​ഞ്ഞത്. കൊ​ല്ലം​ ​ചെ​റി​യ​ഴീ​ക്ക​ലി​നും​ ​മു​ണ്ട​യ്ക്ക​ൽ​ ​കാ​ക്ക​ത്തോ​പ്പി​നും​ ​ഇ​ട​യി​ലു​ള്ള​ ​തീ​ര​ത്താ​ണ് 34​ ​എ​ണ്ണ​വും​ ​അ​ടി​ഞ്ഞ​ത്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​അ​ടി​ഞ്ഞ​ത് ​ആ​റാ​ട്ടു​പു​ഴ​ ​ത​റ​യി​ൽ​ക്ക​ട​വ് ​ഭാ​ഗ​ത്തും.​ ​ഇ​വ​യൊ​ന്നും​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​യ​ല്ലെ​ന്ന് ​ക​ണ്ടെ​യ്ന​ർ​ ​ന​മ്പ​രും​ ​കാ​ർ​ഗോ​യു​ടെ​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​ഷി​പ്പിം​ഗ് ​മാ​നി​ഫെ​സ്റ്റോ​യും​ ​ഒ​ത്തു​നോ​ക്കി​ ​സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

അ​ടി​യു​ന്ന​ ​ക​ണ്ടെ​യ്ന​റു​ക​ൾ ക​സ്റ്റം​സ്,​ ​കൂ​ടം​കു​ളം​ ​അ​ണ​വ​നി​ല​യ​ത്തിൽ​ നിന്നു​ള്ള​ ​വി​ദ​ഗ്ദ്ധ​സം​ഘം,​ ​ഫാ​ക്ട​റീ​സ് ​ആ​ൻ​ഡ് ​ബോ​യി​ലേ​ഴ്സ് ​വ​കു​പ്പ്,​ ​പൊ​ല്യൂ​ഷ​ൻ​ ​ക​ൺ​ട്രോ​ൾ​ ​ബോ​ർ​ഡ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​ എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നു​ള്ള​ ​സം​ഘ​വും​ ​ക്യാ​മ്പ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​അ​ടു​ത്തേ​ക്ക് ​ജ​ന​ങ്ങ​ൾ​ ​എ​ത്താ​തി​രി​ക്കാ​ൻ​ 200​ ​മീ​റ്റ​ർ​ ​പ​രി​ധി​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തിയിരിക്കുകയാണ്.

കൊ​ല്ലം​ ​യാ​‌​ർ​ഡി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ക​സ്റ്റം​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.​ ​ക​ണ്ടെ​യ്ന​റു​ക​ളു​ടെ​ ​ഉ​ട​മ​സ്ഥ​ർ​ ​ക്ലെ​യിം​ ​ഉ​ന്ന​യി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ​വി​ട്ടു​ന​ൽ​കും.​ ​ച​ര​ക്കു​ള്ള​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​തീ​രു​വ​ ​ചു​മ​ത്തി​യ​ ​ശേ​ഷ​മേ​ ​വി​ട്ടു​ന​ൽ​കൂ.​ ​ക​ട​ലി​ൽ​ ​മു​ങ്ങി​യ​തി​നാ​ൽ​ ​കാ​ർ​ഗോ​ക​ൾ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ല​ഭി​ക്കും. രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ​ ​ക​ണ്ടെ​യ്ന​ർ​ ​ഇ​തു​വ​രെ​ ​തീ​ര​ത്ത് ​അ​ടി​ഞ്ഞി​ട്ടി​ല്ല.​ ​എ​ങ്കി​ലും​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​ക​ട​ൽ​ ​ജ​ല​ത്തി​ന്റെ​ ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ക്കു​ന്നു​ണ്ട്.​