സൗജന്യ തൊഴിൽ മേള
Tuesday 27 May 2025 3:21 PM IST
കൊച്ചി: തൃക്കാക്കര കെ.എം.എം കോളേജിൽ കെ.എം.എം കരിയർ ലോഞ്ച്പാഡ് പദ്ധതിയുടെ ഭാഗമായി ക്യാമ്പസിൻ സ്‌കോളേഴ്‌സ് എഡ്യൂ ഹബ്ബുമായി സഹകരിച്ച് 31ന് സൗജന്യ തൊഴിൽമേള നടത്തും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ അറുന്നൂറിലധികം അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പാർട്ട് ടൈം തൊഴിലുകളിലേക്കുള്ള അഭിമുഖവും ഉണ്ടാകും. യോഗ്യത: 10, പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, എം.ബി.എ, ലോജിസ്റ്റിക്‌സ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്ധ്യോഗാർത്ഥികൾ 31ന് രാവിലെ 9.30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തൃക്കാക്കര കെ.എം.എം.കോളേജിൽ എത്തിച്ചേരേണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും മറ്റു വിവരങ്ങൾക്കും https://campuzine.in/campus_connect എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447761496