ഇ.പി.ഡ.ബ്ലിയു.എ ജില്ലാ സമ്മേളനം

Wednesday 28 May 2025 12:21 AM IST

കാക്കനാട്: ഇലക്ട്രീഷ്യൻമാർക്കും പ്ലംബർമാർക്കുമായി ക്ഷേമനിധി രൂപീകരിക്കണമെന്ന് ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബേഴ്‌സ് വെൽഫെയർ അസോസിയേഷൻ (ഇ.പി.ഡബ്ലിയു.എ.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. ഇ.പി.ഡബ്ലിയു.എ. ജില്ലാ പ്രസിഡന്റ് ഒ.കെ. ബാബു അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ഉണ്ണി കാക്കനാട്, അബ്ദു ഷാന, കെ.എസ്.ഇ.ബി. തൃക്കാക്കര വെസ്റ്റ് അസിസ്റ്റന്റ് എൻജിനീയർ സാബി മോൾ, വാട്ടർ അതോറിറ്റി തൃക്കാക്കര ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ഇ.എം. അപർണ്ണ, കെ.എസ്.ഇ.ബി. തൃക്കാക്കര സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ റീനു മാത്യു, ഇ.പി.ഡബ്ലിയു.എ. അബ്ദുൽ ജലീൽ, എം.എ. അലികുഞ്ഞ്, ആർ.ആർ. മിജു എന്നിവർ സംസാരിച്ചു.