ബാലജനയോഗം രൂപീകരണം

Tuesday 27 May 2025 7:58 PM IST

ഇടയക്കുന്നം: തെക്കേവാലം ഗുരുദേവ കുടുംബ യൂണിറ്റിന്റെ കുടുംബയോഗം രക്ഷാധികാരി ഗിരിജ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ശാഖായൂണിയൻ കമ്മിറ്റിഗം വി. ജെ. സോജൻ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ലളിത പീതാംബരൻ, സെക്രട്ടറി എം. വി. രവി, വൈസ് പ്രസിഡന്റ് ഐ. ശശിധരൻ, വനിതാ സംഘം ആക്ടിംഗ് സെക്രട്ടറി സ്മിത ബിജു, ട്രഷറർ നിവ്യ വിനീഷ്, കമ്മിറ്റിയംഗം വിജി അനിയപ്പൻ, കുടുംബയൂണിറ്റ് കൺവീനർ സുനിത ജയ്ഷാദ്, കമ്മിറ്റി അംഗങ്ങളായ ജ്യോതി സുനിൽ, സ്മിത ഗോപാലകൃഷ്ണൻ പങ്കെടുത്തു. യോഗത്തിൽ ഗുരുസാഗരം ബാലജനയോഗം രൂപീകരിച്ചു. ഭാരവാഹികൾ: അഭിനവ് (പ്രസിഡന്റ്), അക്ഷയ്(വൈസ് പ്രസിഡന്റ്), അഞ്ജന(സെക്രട്ടറി), അനുപമ (ജോയിന്റ് സെക്രട്ടറി), സ്മിത ഗോപാലകൃഷ്ണൻ,കാന്തി ദിൽരാജ് (രക്ഷാധികാരികൾ).