മിമിക്‌സ് ശില്പശാല
Tuesday 27 May 2025 8:29 PM IST
കൊച്ചി: കേരള സംഗീതനാടക അക്കാഡമിയും കൊച്ചിൻ കലാഭവനും സംയുക്തമായി 13 മുതൽ 35 വയസ് വരെയുള്ളവർക്ക് കലാഭവനിൽ മിമിക്സ് ശില്പശാല നടത്തും. പങ്കെടുക്കുന്നവർക്ക് കേരള സംഗീത നാടക അക്കാഡമിയുടെ സർട്ടിഫിക്കറ്റ് നൽകും. കലാഭവൻ നൗഷാദ്, കലാഭവൻ സലിം കുമാർ, സംവിധായകൻ മെക്കാർട്ടിൻ, ദേവി ചന്ദന, കെ. ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. ആർ. ജിജോയ്, ജയരാജ് വാര്യർ, ഷിജു അഞ്ചുമന, മുരളി ഗിന്നസ്, അബി ചാത്തന്നൂർ, രഞ്ജു കരത്തിയാനി ക്ലാസെടുക്കും.കെ.എസ്.പ്രസാദാണ് ക്യാമ്പ് ഡയറക്ടർ. താൽപ്പര്യമുള്ളവർ 9846122880, 9072354522, 9895280511 നമ്പറുകളിൽ ബന്ധപ്പെടണം.