'സർക്കാർ സമീപനം വിദ്യാർത്ഥി കേന്ദ്രീകൃതം'
Tuesday 27 May 2025 8:29 PM IST
കൊച്ചി: വിദ്യാർത്ഥി കേന്ദ്രീകൃതമായ സമീപനമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ പ്രതീക്ഷ കലാലയങ്ങളിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കുസാറ്റിൽ പുതിയ 110 കെവി ജി.ഐ.എസ് സബ്സ്റ്റേഷൻ ഉദഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ക്യാമ്പസിൽ 22.5 കോടി രൂപ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 110 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷൻ നൂതന സംവിധാനമായ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ (ജി.ഐ.എസ്) ആണ്. പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിരി, പ്രൊഫ.ഡോ.എ.യു. അരുൺ, ഹരിനാരായണ വല്ലജ, ഡോ.പി.കെ. ബേബി, സാബിൻ എന്നിവർ സംസാരിച്ചു.