ഒ.പി കെട്ടിടം ഉദ്ഘാടനം

Tuesday 27 May 2025 8:44 PM IST

കിഴക്കമ്പലം: പട്ടിമ​റ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച ഒ.പി കെട്ടിട സമുച്ചയം മന്ത്റി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഓൺലൈനിലാണ് ഉദ്ഘാടനം നടന്നത്. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. പട്ടിമ​റ്റം അഗാപ്പെ ഡയഗ്‌നോസ്​റ്റിക്‌സ് ലിമി​റ്റഡ് സി.എസ്.ആർ ഫണ്ടിൽ നിന്ന് 3.5 കോടി ഉപയോഗിച്ച് നിർമ്മിച്ചതാണ് കെട്ടിടം. പതിനൊന്നായിരം സ്‌ക്വയർ ഫീ​റ്റുള്ള കെട്ടിടത്തിൽ ഭാവിയിൽ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബെന്നി ബഹനാൻ എം.പി, അഗാപ്പെ ഡയഗ്‌നോസ്​റ്റിക്‌സ് ലിമി​റ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ആലീസ് യോഹന്നാൻ, അഡ്വ. ഉമ മഹേശ്വരി, ലിസി അലക്‌സ്, മായവിജയൻ തുടങ്ങിയവർ സംസാരിച്ചു.