ഒ.പി കെട്ടിടം ഉദ്ഘാടനം
Tuesday 27 May 2025 8:44 PM IST
കിഴക്കമ്പലം: പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച ഒ.പി കെട്ടിട സമുച്ചയം മന്ത്റി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഓൺലൈനിലാണ് ഉദ്ഘാടനം നടന്നത്. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. പട്ടിമറ്റം അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് സി.എസ്.ആർ ഫണ്ടിൽ നിന്ന് 3.5 കോടി ഉപയോഗിച്ച് നിർമ്മിച്ചതാണ് കെട്ടിടം. പതിനൊന്നായിരം സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ഭാവിയിൽ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബെന്നി ബഹനാൻ എം.പി, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ആലീസ് യോഹന്നാൻ, അഡ്വ. ഉമ മഹേശ്വരി, ലിസി അലക്സ്, മായവിജയൻ തുടങ്ങിയവർ സംസാരിച്ചു.