വായനശാല വാർഷികം

Wednesday 28 May 2025 1:32 AM IST
തൃക്കടീരി കെ.വി.കാർത്തികേയൻ മാസ്റ്റർ സ്മാരക വായനശാലയുടെ ആറാം വാർഷികാഘോഷം ഉദ്ഘാടന ചടങ്ങ്.

ചെർപ്പുളശേരി: തൃക്കടീരി കെ.വി.കാർത്തികേയൻ മാസ്റ്റർ സ്മാരക വായനശാലയുടെ ആറാം വാർഷികാഘോഷം ഗ്രാമോത്സവം-2025 എഴുത്തുകാരിയും ബാലസാഹിത്യ പുരസ്‌കാര ജേതാവുമായ ഡോ. സംഗീത ചേനമ്പുല്ലി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.സുധീർ മുഖ്യപ്രഭാഷണം നടത്തി. എ.പി.ബാലചന്ദ്രൻ തയ്യാറാക്കിയ എം.ടി ആൽബം ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.ശ്രീനിവാസൻ പ്രകാശനം ചെയ്തു. യുവ എഴുത്തുകാരി കെ.എസ്.ആർദ്ര, കായികതാരം കെ.ശിശിര എന്നിവരെ ആദരിച്ചു. വായനശാല പ്രസിഡന്റ് വി.കെ.രാംമോഹൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി യു.എം.ശശീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ശിവശങ്കരൻ, എം.ഷറഫുദ്ദീൻ, എ.പി. ബാലചന്ദ്രൻ, ബദരീന്ദ്ര പണിക്കർ, കെ.ടി.പ്രമോദ്, കെ.കെ.നാരായണൻകുട്ടി, കെ.മുഹമ്മദ് സുഫീക് എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നാടകവും അരങ്ങേറി. വാർഷിക ജനറൽ ബോഡി യോഗംചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.കെ.രാം മോഹൻ(പ്രസിഡന്റ്), യു.എം.ശശീന്ദ്രൻ(സെക്രട്ടറി), എം.ഷറഫുദ്ദീൻ(ട്രഷറർ).