അനുമോദന സദസ്
Wednesday 28 May 2025 1:33 AM IST
ചിറ്റൂർ: റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ ട്രേഡ് യൂണിയനായ വാല്യൂബിൾ ഇന്ത്യൻ പ്രോപ്പർറ്റീസ് മീഡിയേറ്റേഴ്സ് അസോസിയേഷൻ(വിപ്മ ) ചിറ്റൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്കായി അനുമോദന സദസ് നടത്തി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ സദസ് ഉദ്ഘാടനം ചെയ്തു. വിപ്മ താലൂക്ക് പ്രസിഡന്റ് എ.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. എം.രവീന്ദ്രനാഥൻ, മാണികുഞ്ഞ്, താലൂക്ക് സെക്രട്ടറി ടി.എസ്.സന്തോഷ്, ട്രഷറർ കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു.