എഡ്യു മീറ്റ് ഇന്ന്

Wednesday 28 May 2025 12:14 AM IST
എഡ്യു മീറ്റ് ഇന്ന്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് ആസാദിഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഖാദർ കമ്മിഷൻ റിപ്പോർട്ട് വിദ്യാഭ്യാസ രംഗത്തുണ്ടാക്കാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളെപ്പറ്റി പരിഷ്കരണ കമ്മിറ്റി മെമ്പർ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും പി.ടി.എ ഉൾപ്പെടെയുള്ള സ്കൂൾ സഹായകസമിതിയുടെ പ്രസക്തിയെപ്പറ്റി കെ.കെ. ശിവദാസനും പേപ്പർ അവതരണം നടത്തും. വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി.രാധാകൃഷ്ണൻ മോഡറേറ്ററായിരിക്കും. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. വാർത്താ സമ്മേനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചൈത്രവിജയൻ, കെ ജീവാനന്ദൻ, ബിന്ദു സോമൻ, കെ,അഭിനീഷ് എം.പി രജുലാൽ, ബൽരാജ് എം.ജി മധു കിഴക്കയിൽ എന്നിവർ പങ്കെടുത്തു.