നേത്രപരിശോധനയും കണ്ണട വിതരണവും

Wednesday 28 May 2025 12:17 AM IST
നേത്രപരിശോധന ക്യാമ്പ്

ബേപ്പൂർ: മോട്ടോർ തൊഴിലാളി സെക്ഷൻ എസ്.ടി.യു ബേപ്പൂർ യൂണിറ്റും ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. ബേപ്പൂർ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി വി.പി.എ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ടി.യു യൂണിറ്റ് പ്രസിഡന്റ് പി.വി ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ ട്രഷറർ ഷെഫീഖ് ബേപ്പൂർ, മുരളി ബേപ്പൂർ,പി.വി മുഹമ്മദ് അശ്റഫ്, എം.ബാവുട്ടി, മിംസ് ചാരിറ്റബിൾ ട്രസ്റ്റ് കോർഡിനേറ്റർ മുഹമ്മദ് ശിഹാബ്, പ്രോജക്ട് കോർഡിനേറ്റർ അപർണ്ണ, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. എസ്.ടി.യു യൂണിറ്റ് ജനറൽ സെക്രട്ടറി സെജീർ ബാവ സ്വാഗതവും ഫെബീഷ് നന്ദിയും പറഞ്ഞു