അനുമോദന സമ്മേളനം
Wednesday 28 May 2025 12:36 AM IST
മേപ്പയ്യൂർ: ആർ.ജെ.ഡി. സംഘടിപ്പിച്ച അനുമോദന സമ്മേളനം സംസ്ഥാന ആസൂത്രണ കമ്മിഷൻ അംഗം ഡോ: വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.എച്ച്.ഡി. നേടിയ ഷബ്ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാര വിതരണവും നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷനായി. കെ. ലോഹ്യ, കെ.എം. ബാലൻ, വി.പി. മോഹനൻ, വി.പി. ദാനീഷ്, പുതിയോട്ടിൽ ബാലൻ, കൃഷ്ണൻ കീഴലാട്ട്, ടി.ഒ. ബാലകൃഷ്ണൻ, ഡോ. ഷബ് ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, അഷറഫ് വള്ളോട്ട്,സി.ഡി. പ്രകാശ്, ഒ.എം. രാധാകൃഷ്ണൻ, പി.സി. സതീഷ്, നിഷാദ് പൊന്നങ്കണ്ടി എന്നിവർ പ്രസംഗിച്ചു.