ഇന്റേൺഷിപ്പ് അപേക്ഷകർക്കായി പോർട്ടലൊരുക്കി കെ.എസ്.ഇ.ബി
കൊച്ചി: കെ.എസ്.ഇ.ബിയിൽ ഇന്റേൺഷിപ്പ് ചെയ്യാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി വെബ്പോർട്ടൽ തുറന്നു. ഇന്റേൺഷിപ്പിനായി തിരുവനന്തപുരം വൈദ്യുതി ഭവനിലെത്തി നേരിട്ട് അപേക്ഷയും ഫീസും സമർപ്പിക്കണമെന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
ഇന്റേൺഷിപ്പ് പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുന്നത് വരെ എല്ലാ നടപടികളും കേരള സ്റ്റാർട്ടപ്പ് മിഷൻ സജ്ജമാക്കിയ പോർട്ടലിൽ ചെയ്യാം.വിദ്യാർത്ഥി ആവശ്യപ്പെടുന്ന അത്രയും ദിവസം ഇന്റേൺഷിപ്പ് നൽകും. കുറഞ്ഞത് അഞ്ചു ദിവസം. ദിവസക്കണക്കിലാണ് ഫീസ്. എം.ടെക്, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, വി.എച്ച്.എസ്.ഇ, സി.സി.ഇ.കെ വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നത്. ഇതിനെല്ലാം വ്യത്യസ്ത ഫീസാണ്. ഒരു സബ്സ്റ്റേഷന്റെ മുഴുവൻ പ്രവർത്തനങ്ങളും മനസിലാക്കാനാകുന്ന തരത്തിലേക്ക് ഇന്റേൺഷിപ്പ് സംവിധാനങ്ങൾ പുന:ക്രമീകരിച്ചീട്ടുണ്ട്.ഓരോ ട്രെയിനിംഗ് സെന്ററും ഏത് തരം ട്രെയിനിംഗിണ് നൽകുന്നതെന്ന് പോർട്ടലിലുണ്ട്.
അപേക്ഷിക്കാൻ
പോർട്ടൽ: https://ws.kseb.in/hrdi/
സെന്ററും ഡേറ്റും തിരഞ്ഞെടുക്കുക
ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം ഡൗൺലോഡ് ചെയ്യുക.
വകുപ്പ് മേധാവിയുടെയോ പ്രിൻസിപ്പലിന്റെയോ ഒപ്പോടെ ഫോം അപ്ലോഡ് ചെയ്യുക.
ഫീസ് ഓൺലൈനായി അടയ്ക്കുക.
കെ.എസ്.ഇ.ബി.യുടെ അനുമതി പത്രം ഡൗൺ ലോഡ് ചെയ്തെടുക്കുക.
ട്രെയിനിംഗ് പൂർത്തിയാകുമ്പോൾ പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുക.
'ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് അപേക്ഷിക്കുന്നത്. നടപടിക്രമങ്ങൾ ബുദ്ധിമുട്ടിക്കുന്നതായുള്ള ആക്ഷേപങ്ങളെ തുടർന്നാണ് പോർട്ടൽ തുടങ്ങിയത്.' -പി. സുരേന്ദ്ര ഡയറക്ടർ-എച്ച്.ആർ.എം കെ.എസ്.ഇ.ബി