അനുസ്മരണ സമ്മേളനം

Wednesday 28 May 2025 12:40 AM IST
എൻ പത്മനാഭൻ മാസ്റ്ററുടെ മുന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മുൻ ഡി.സി.സി വൈസ് പ്രസിഡന്റും കുന്ദമംഗലം ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന എൻ പത്മനാഭൻ മാസ്റ്ററുടെ മുന്നാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. എൻ പത്മനാഭൻ മാസ്റ്റർ വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണം നടന്നു. അനുസ്മരണ സമിതി ചെയർമാൻ കെ.സി അബു അദ്ധ്യക്ഷത വഹിച്ചു. എൻ സുബ്രമണ്യൻ അനുസ്മരണ പ്രസംഗം നടത്തി. എൻ ബാലകൃഷ്ണൻ, പി മൊയ്തിൻ , ബാലകൃഷ്ണൻ, പി.എം അബ്ദുറഹിമാൻ, വിനോദ് പടനിലം, എം ധനീഷ്ലാൽ, ബാബു നെല്ലുളി, കെ.റിയാസ്, സി.വി സംജിത്ത്, പി.കെ വേലായുധൻ, അബ്ദുറഹിമാൻ ഇടക്കുനി, എം.പി കേളുക്കുട്ടി പ്രസംഗിച്ചു.