'സീപെക്' കുടുംബ സംഗമം

Wednesday 28 May 2025 12:43 AM IST
എ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണ കുടുംബ സംഗമംഡോ: വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു ന

വടകര: പൊതുപ്രവർത്തകനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എ.പി കുഞ്ഞിക്കണ്ണൻമാസ്റ്ററുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സോഷ്യലിസ്റ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെൻറർ (സീപെക്) സംഘടിപ്പിച്ച കുടുംബ സംഗമം സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ: വറുഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. സീപെക് ചെയർമാൻ തില്ലേരി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ , ഇ.പി ദാമോദരൻ , പി. രമേശ് ബാബു, കെ.കെ ബാലകൃഷ്ണൻ, പി.പി രതീശൻ, പി.കെ പവിത്രൻ, പി.സേതുമാധവൻ, കെ.സുനിൽകുമാർ, കുന്നോത്ത് ചന്ദ്രൻ, കെ.ശശികുമാർ, ചള്ളയിൽ രവീന്ദ്രൻ പ്രസംഗിച്ചു. ആയാടത്തിൽ രവീന്ദ്രൻ, കെ.അനീഷ് കുമാർ, വെള്ളാറ ദാസൻ എന്നിവരെ ആദരിച്ചു.