അക്കാഡമിക് മാസ്റ്റർ പ്ലാൻ ജൂൺ 15നകം: മന്ത്രി വി.ശിവൻകുട്ടി

Wednesday 28 May 2025 12:00 AM IST

തിരുവനന്തപുരം: അക്കാഡമിക് മാസ്റ്റർ പ്ലാൻ ജൂൺ 15നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പാങ്ങോട് എൽ.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 2025-26 അദ്ധ്യയനവർഷത്തെ സമഗ്ര ഗുണമേന്മാ വർഷമായിപരിഗണിക്കും. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽത്തന്നെ നേടിയെന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില അറിഞ്ഞ് ആവശ്യമായ പിന്തുണ ഉറപ്പാക്കി മുന്നേറാൻ പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.