ഡിജിറ്റൽ, ടെക്നിക്കൽ യൂണി. വി.സിമാർക്ക് തത്കാലം തുടരാം, നയപരമായ തീരുമാനം പാടില്ലെന്ന് ഹൈക്കോടതി

Wednesday 28 May 2025 12:00 AM IST

കൊച്ചി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് തത്കാലം തുടരാം. വെള്ളിയാഴ്ച വരെ തത്‌സ്ഥിതി നിലനിറുത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, വി.സിമാർ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ച് നിർദ്ദേശിച്ചു.

സർവകലാശാലകളുടെ എക്സിക്യൂട്ടീവ് കൗൺസിലോ, ജനറൽ കൗൺസിലോ, ഭരണസമിതിയോ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും താത്കാലിക വിലക്കുണ്ട്. താത്കാലിക വി.സിമാരായ ഡോ.സിസ തോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (ടെക്നിക്കൽ) എന്നിവരുടെ കാലാവധി ഇന്നലെ പൂർത്തിയാകുമെന്ന നിയമപ്രശ്നം നിലനിൽക്കേയാണ് നിർദ്ദേശം.

ചാൻസലറായ ഗവർണർ സമർപ്പിച്ച അപ്പീലുകളും താത്കാലിക വി.സിമാരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. വാദം നാളെ തുടരും. രണ്ടു സർവകലാശാലകളിലും ആറു മാസക്കാലയളവിൽ താത്കാലിക വി.സിമാരെ നിയമിച്ച ചാൻസലറുടെ നടപടി നിയമപരമല്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ചാൻസലറുടെ അപ്പീൽ.

വി.സി നിയമനങ്ങളിൽ 2018ലെ യു.ജി.സി റെഗുലേഷനാണ് അന്തിമമെന്നും അതുപ്രകാരമാണ് നിയമനം നടത്തിയതെന്നും ചാൻസലർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, സർവകലാശാല നിയമങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾബെ‌ഞ്ച് ഉത്തരവുണ്ടായത്. ആറുമാസ കാലാവധി സർവകലാശാലാ നിയമത്തിലാണ് അനുശാസിക്കുന്നത്. അത് ഈ നിയമനങ്ങൾക്ക് ബാധകമല്ലെന്നും സ്ഥിരം വി.സിമാരെ നിയമിക്കുന്നതുവരെ ഇരുവരും ഒഴിയേണ്ടതില്ലെന്നും വാദിച്ചു.

'സ്ഥിരം വി.സിക്കായി നടപടി'

സ്ഥിരം വി.സി നിയമനത്തിനായി സർക്കാരിന്റെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു. താത്കാലിക വി.സിമാർക്ക് തുടരാൻ അർഹതയില്ലെന്നും വാദിച്ചു.

അതേസമയം, തങ്ങളുടെ നിയമനം കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരമായതിനാൽ തുടരാനുള്ള അവകാശമുണ്ടെന്ന് ഡോ.സിസയും ഡോ.ശിവപ്രസാദും വാദിച്ചു.

ഡോ.​ ​സി​സ​യു​ടെ​ ​ബാ​ദ്ധ്യത പ​രി​ശോ​ധി​ക്കു​ന്നെ​ന്ന് ​സ​ർ​ക്കാ​ർ, വി​ചി​ത്ര​മെ​ന്ന് ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​വി​ര​മി​ച്ച് ​ര​ണ്ടു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഡോ.​ ​സി​സ​ ​തോ​മ​സി​ന്റെ​ ​സ​ർ​വീ​സ് ​കാ​ല​ത്തെ​ ​ബാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​നോ​ൺ​-​ല​യ​ബി​ലി​റ്റി​യു​ടെ​യും​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യു​ടെ​യും​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​ര​മി​ക്കു​ന്ന​ ​തീ​യ​തി​ക്കു​ ​മു​ൻ​പു​ ​ത​ന്നെ​ ​ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്ന് ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​ജോ​ൺ​സ​ൺ​ ​ജോ​ൺ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​പ​റ​ഞ്ഞു.​ ​വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ത​ട​ഞ്ഞു​വ​ച്ച​തി​നെ​തി​രെ​ ​സി​സ​ ​തോ​മ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​തു​ട​ർ​ന്ന് ​ഉ​ത്ത​ര​വി​നാ​യി​ ​മാ​റ്റി. ബാ​ദ്ധ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​കാ​ര്യം​ ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യ​പ്പോ​ൾ,​ ​'​നി​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണോ​?​ ​വി​ചി​ത്ര​മാ​യി​ ​തോ​ന്നു​ന്നു​"​ ​എ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ൽ​ ​വ​രു​ത്തി​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​ഹ​ർ​ജി​ക്കാ​രി​ക്ക് ​വേ​ണ്ടി​ ​അ​ഡ്വ.​ ​ജോ​ർ​ജ് ​പൂ​ന്തോ​ട്ടം​ ​ആ​വ​ശ്യ​പ്പെ​ട്ടു. ഡോ.​സി​സ​യ്‌​ക്ക് ​റി​ട്ട​യ​ർ​മെ​ന്റ് ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​കാ​ര​ണം​ ​അ​റി​യി​ക്കാ​ൻ​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2023​ ​മാ​ർ​ച്ച് 31​ന് ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ് ​സി​സ​ ​തോ​മ​സ് ​വി​ര​മി​ച്ച​ത്.​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വി​ട്ടി​ട്ടും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചു​കി​ട്ടാ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്.​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഹ​ർ​ജി​ക്കാ​രി​ ​ഇ​പ്പോ​ൾ​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ക​യാ​ണ്.