ശുചീകരണം ഊർജിതമാക്കണം
Wednesday 28 May 2025 12:51 AM IST
വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധികൾ തടയാൻ മഴക്കാല പുർവശുചീകരണം ഊർജിതമാക്കണമെന്ന് അഴിയുർ കുടുംബാരോഗ്യ കേന്ദ്രം മാനേജ്മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പരിധിയിലെ ടൗണുകളിലെ മാലിന്യവും ചെളിയും നീക്കണമെന്നും ആവശ്യമുയർന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു . മെഡിക്കൽ ഓഫീസർ ഡോ: ഡെയ്സി ഗോറി, പി ശ്രീധരൻ, എ.ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, കെ.കെ. ജയചന്ദ്രൻ, കെ അൻവർ ഹാജി, കെ.എ സുരേന്ദ്രൻ, സി സുഗതൻ, ബിന്ദു ജയ്സൺ, വി.പി ഇബ്രാഹിം, കെ.കെ രാജൻ എന്നിവർ പ്രസംഗിച്ചു.