കോൺഗ്രസ് പ്രതിഷേധിച്ചു
Wednesday 28 May 2025 12:54 AM IST
അടൂർ : പ്രവർത്തനം നടക്കാത്ത സൊസൈറ്റിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കൗൺസിലറും മുൻ നഗരസഭ ചെയർമാനുമായ ഡി .സജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഏഴംകുളം അജു, ബിജു വർഗീസ്,ബാബു ദിവാകരൻ, ഡി.ശശികുമാർ, നിസാർ കാവിളയിൽ, പൊന്നച്ചൻ മാതിരംപള്ളിൽ, ശ്രീകുമാർ കോട്ടൂർ, ബേബി ജോൺ, സാലു ജോർജ്, എം കെ കൃഷ്ണൻകുട്ടി,സി രവീന്ദ്രൻ,ബിൻസി കടുവിനാൽ, ജോസഫ് ഡാനിയേൽ, സിബി പ്ലാവിള, ജോ തോമസ്,ബെന്നി ആലുമൂട്ടിൽ, ജോർജ്,സുധ പദ്മകുമാർ,റീനാ സാമൂവൽ എന്നിവർ പങ്കെടുത്തു