പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി ഗ്രോ

Wednesday 28 May 2025 12:54 AM IST

കൊച്ചി: രാജ്യത്തെ മുൻനിര ഓൺലൈൻ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള (ഐ.പി.ഒ) രേഖകൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) സമർപ്പിച്ചു. 70 കോടി ഡോളർ മുതൽ നൂറ് കോടി ഡോളർ വരെ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമാണ് ഈ തുക വിനിയോഗിക്കുന്നത്. 2016ലാണ് ഗ്രോ പ്രവർത്തനമാരംഭിച്ചത്. 2025 മാർച്ചിലെ കണക്കുകളനുസരിച്ച് 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയത്.