ഹോം മെയ്ഡ് ഉത്പന്നങ്ങളുമായി സിംഗിൾ ബോബൻ സ്റ്റോർ
Wednesday 28 May 2025 12:55 AM IST
കൊച്ചി: വീട്ടിലെ രുചിക്കൂട്ടിൽ സോഷ്യൽ മീഡിയയിലൂടെ ആയിരങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കിയ സിംഗിൾ ബോബൻ പുതിയ പുതിയ ഹോം മെയ്ഡ് ഉത്പന്നങ്ങളുമായി വിപണിയിലെത്തുന്നു. കൊച്ചി ഇടപ്പള്ളി ഉണിച്ചിറയിൽ അത്യാധുനിക സംവിധാനങ്ങളുള്ള 'സിംഗിൾ ബോബൻ' ബ്രാൻഡ് ഹോം മെയ്ഡ് പിക്കിൾസ് ആൻഡ് സ്പൈസസ് കമ്പനിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പ്രശസ്ത സിനിമാതാരം അനുശ്രീ നിർവഹിക്കും. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, സിനിമാതാരം എൻ.എം. ബാദുഷ തുടങ്ങിയവർ പങ്കെടുക്കും.