കാരായ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70

Wednesday 28 May 2025 12:00 AM IST

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫുൾടൈം കാരായ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി. സർക്കാർ നിർദ്ദേശം കൂടി പരിഗണിച്ചാണ് ബോർഡിന്റെ നടപടി. ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കുടുംബങ്ങൾക്ക് പിന്തുടർച്ചാവകാശമായി ക്ഷേത്ര ജോലികൾക്കുള്ള അവകാശം ലഭിക്കുന്നതാണ് കാരായ്മ. കൊച്ചിൻ ദേവസ്വം ബോർഡിലും ഫുൾടൈം കാരായ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70ആണ്. കാരായ്മ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ തീരുമാനിക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം അഡ്വ.എ അജികുമാർ എന്നിവർ അറിയിച്ചു.