പുതമൺ​ താത്കാലിക പാലത്തിൽ  വെള്ളം കയറി

Wednesday 28 May 2025 12:56 AM IST

റാന്നി : മഴശക്തി പ്രാപിച്ചതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു പുതമൺ താത്കാലിക പാലത്തിൽ വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്കാലം അടച്ച് വഴിതിരിച്ചുവിട്ടു. കോഴഞ്ചേരിക്കുള്ള വാഹനങ്ങൾ കീക്കൊഴൂരിൽ നിന്ന് പേരൂർച്ചാൽ പാലത്തി​ലൂടെ തിരിച്ചുവിട്ടു. ഇപ്പോൾ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടാണ് വെള്ളം ഒഴുകുന്നത്.

റാന്നി - കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.