തസ്തികനിർണയം ജൂലായ് 15നകം പൂർത്തിയാക്കണം

Wednesday 28 May 2025 12:00 AM IST

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 2025–26 അദ്ധ്യയന വർഷത്തെ തസ്തികനിർണയം ജൂലായ് 15നകം പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സ്‌കൂൾ തുറന്ന് ആറാം പ്രവൃത്തി ദിനമായ ജൂൺ പത്തിലെ കുട്ടികളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് തസ്തിക നിർണയം നടത്തേണ്ടത്. ഒക്‌ടോബർ ഒന്നിന് പുതിയ തസ്തികകൾ പ്രാബല്യത്തിൽ വരും. മറ്റു സർക്കുലറുകൾക്കോ ഉത്തരവുകൾക്കോ കാത്തുനിൽക്കാതെ ചട്ടപ്രകാരമുള്ള സമയക്രമം പാലിച്ചുകൊണ്ട് സ്‌കൂളുകളിലെ തസ്തികനിർണയം എല്ലാ വർഷവും പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതി നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് പാലിക്കണം. ഹൈസ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികകൾ കഴിഞ്ഞ വർഷത്തെ അതേ രീതിയിൽ ഇംഗ്ലീഷ് പീരിഡ് അടിസ്ഥാനത്തിലാണ് നിർണയിക്കേണ്ടത്.