വർമ്മ സ്‌കിൽ ബ്രിഡ്ജ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Wednesday 28 May 2025 12:58 AM IST

കൊച്ചി: കേരളത്തിലെ സിവിൽ എൻജിനീയർമാർക്കായി വർമ്മ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്‌കിൽബ്രിഡ്ജ് അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രമുഖ ബിൽഡറായ വർമ്മ ഹോംസിന്റെയും എസ്.സി. എം. എസ് എൻജിനിയറിംഗ് കോളേജും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെട്ടിട നിർമ്മാണ മേഖലയിൽ 12 വർഷം പ്രവൃത്തി പരിചയമുള്ള സിവിൽ എൻജിനീയറിംഗ്, ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. തുടക്കക്കാരെയും പരിഗണിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് മുൻഗണന. പ്രായപരിധി 30 വയസ്സ്. ആറ് മാസം കാലാവധിയുള്ള പ്രോഗ്രാം പൂർണമായും സൗജന്യമാണ്. പരിശീലന കാലത്ത് സ്‌റ്റൈപ്പന്റിന് അർഹതയുണ്ടാവില്ല. വർമ്മ ഹോംസിന്റെ 13ൽ അധികം പ്രൊജക്ടുകളിൽ കെട്ടിട നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 10. ഫോൺ നമ്പർ: 8590202058