വാതിൽപ്പടി വിതരണം ഊർജ്ജിതം: മന്ത്രി അനിൽ

Wednesday 28 May 2025 12:01 AM IST

തിരുവനന്തപുരം: ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജൂൺ മാസത്തെ വാതിൽപ്പടി വിതരണം 65 ശതമാനം പൂർത്തിയായി. ഈ മാസത്തെ വിതരണം അവസാനിക്കാൻ 4 ദിവസങ്ങൾ ശേഷിക്കെ ഇന്നലെ വൈകിട്ട് 6വരെ 3,78,581 കുടുംബങ്ങൾ റേഷൻ കൈപ്പറ്റി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കഴിവതും വേഗം റേഷൻ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.പൊതുവിതരണ കമ്മിഷണറുമായി ഇന്നലെ മന്ത്രി ചർച്ച നടത്തി.